മധുര: കൊവിഡ് സംശയത്തെ തുടര്‍ന്ന് സമ്പര്‍ക്കവിലക്ക് ഏര്‍പ്പെടുത്തിയ യുവാവിനെ കാമുകിയെ കാണാന്‍ പോകവേ പോലീസ് പിടികൂടി.തമിഴ്നാട് മധുരയില്‍ സമ്പര്‍ക്ക വിലക്കില്‍ കഴിയുന്നതിനിടെയാണ് യുവാവ് മുങ്ങിയത്. ശിവഗംഗയിലെ കാമുകിയുടെ വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. തുടര്‍ന്ന് യുവാവിനെയും കാമുകിയെയും ഐസോലേഷനില്‍ പ്രവേശിപ്പിച്ചു.
അടുത്തിടെയാണ് 24 വയസ്സുകാരനായ യുവാവ് ദുബായില്‍ നിന്നെത്തിയത്. ഇയാളോട് നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെടുകയും സമ്പര്‍ക്ക വിലക്ക് ഏര്‍പ്പെടുത്തുകയുമായിരുന്നു. എന്നാല്‍ ഇതിനിടെയാണ് ഇയാള്‍ കാമുകിയെ കാണാന്‍ മുങ്ങിയത്.
പ്രണയബന്ധത്തെ തുടര്‍ന്നുള്ള പ്രശ്നങ്ങള്‍ ഗുരുതരമായതിനാലാണ് കാമുകിയെ കാണാന്‍ പോയതെന്നാണ് ഇയാളുടെ മൊഴി. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ തങ്ങളുടെ പ്രണയത്തിന് എതിരാണെന്നും ഇതിനെത്തുടര്‍ന്ന് അവള്‍ക്ക് ഏറെ പ്രയാസമുണ്ടായതിനാലാണ് കാണാന്‍ പോയതെന്നും യുവാവ് പോലീസിനോട് പറഞ്ഞു
Discussion about this post