വീട്ടമ്മയെ അശ്ലീല ഗ്രൂപ്പില്‍ ആഡ് ചെയ്തു; ‘ട്രിപ്പിള്‍ എക്‌സ്’ അഡ്മിനെ പൂട്ടി പോലീസ് , ചോദ്യം ചെയ്യലില്‍ വിചിത്ര വാദവുമായി ബംഗാള്‍ സ്വദേശി

ഇവരുടെ പരാതിയില്‍ മുസ്താക് അലി ഷെയ്ക്കിനെ പോലീസ് അറസ്റ്റ് ചെയ്തു

മുംബൈ: അനുമതി ഇല്ലാതെ വീട്ടമ്മയെ അശ്ലീല ഗ്രൂപ്പില്‍ ആഡ് ചെയ്ത ബംഗാള്‍ സ്വദേശി അറസ്റ്റില്‍. മുസ്താക് അലി ഷെയ്ക്ക് എന്നയാളാണ് അറസ്റ്റിലായത്. അശ്ലീല വീഡിയോകള്‍ മാത്രം അയക്കുന്ന ട്രിപ്പിള്‍ എക്‌സ് എന്ന് പേരുള്ള ഗ്രൂപ്പിലേക്കാണ് മുസ്താക(24) വീട്ടമ്മയെ ആഡ് ചെയ്തത്. ഇതുമായി വീട്ടമ്മ പോലീസിനെ സമീപിക്കുകയായിരുന്നു.

ഇവരുടെ പരാതിയില്‍ മുസ്താക് അലി ഷെയ്ക്കിനെ മൂംബൈ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടമ്മയെ അബദ്ധത്തില്‍ ആഡ് ചെയ്യുകയായിരുന്നു, സഹോദരി ഭര്‍ത്താവിന്റെ നമ്പറാണെന്ന് തെറ്റിദ്ധരിച്ചാണ് നമ്പര്‍ ആഡ് ചെയ്തതെന്നാണ് പോലീസ് ചോദ്യം ചെയ്യലില്‍ ഇയാള്‍ പറഞ്ഞിരിക്കുന്നത്. മുസ്താക്കിന്റെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചു.

കഴിഞ്ഞ സെപ്റ്റംബറിലാണ് വീട്ടമ്മയെ ഈ ഗ്രൂപ്പില്‍ അംഗമാക്കിയത്. ആദ്യം ഇവര്‍ കരുതിയിരുന്നത് സുഹൃത്തുക്കള്‍ ഉണ്ടാക്കിയ ഗ്രൂപ്പാണെന്നാണ്. തുടര്‍ന്ന് ധാരാളം അശ്ലീല ചിത്രങ്ങളും വീഡിയോകളും വന്നതോടെ സംശയം തോന്നിയ വീട്ടമ്മ നമ്പര്‍ പരിശോധിക്കുകയായിരുന്നു. 12 പേരാണ് ഈ ഗ്രൂപ്പില്‍ ഉണ്ടായിരുന്നത്.

തുടര്‍ന്ന് പോലീസിനെ സമീപിക്കുകയായിരുന്നു. പോലീസ് അന്വേഷണത്തില്‍ ഗ്രൂപ്പ് ഉണ്ടാക്കിയത് പശ്ചിമ ബംഗാളില്‍ നിന്നാണെന്ന് കണ്ടെത്തി. അഡ്മിനായ മുസ്താകയെ ധാരാവിയില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

Exit mobile version