ഹൈദരാബാദ്: ജനങ്ങളുടെ ഹൃദയം കീഴടക്കേണ്ടത് സിനിമയിലെ അഭിനയത്തിലൂടെ മാത്രമല്ലെന്ന് സൂപ്പര്‍ താരം പ്രഭാസ് കാണിച്ചു തരുന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി തെന്നിന്ത്യന്‍ സൂപ്പര്‍ താരം പ്രഭാസ് നാലുകോടി രൂപയാണ് സംഭാവന നല്‍കിയത്.
മൂന്നു കോടി രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും അമ്പത് ലക്ഷം രൂപവീതം ആന്ധ്ര, തെലങ്കാന മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസനിധിയിലേക്കുമാണ് പ്രഭാസ് നല്‍കിയത്. ഈ മഹാമാരിയെ പ്രതിരോധിക്കാന്‍ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ഓരോ പൗരനും കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തില്‍ പങ്കാളിയാകേണ്ടതുണ്ട്. അതൊരു പൗരന്റെ കടമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യമെമ്പാടും കൊറോണ ഭീതിയില്‍ നില്‍ക്കുമ്പോള്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് എല്ലാവരും സുരക്ഷിതരായി ഇരിക്കണമെന്നും താരം അഭ്യര്‍ത്ഥിച്ചു. നേരത്തെ, ജോര്‍ജ്ജിയയില്‍ നിന്ന് തിരിച്ചെത്തിയ പ്രഭാസ് സ്വയം ക്വാറന്റൈനില്‍ പോവുകയായിരുന്നു.
ഇത്തരത്തില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തില്‍ സര്‍ക്കാരിനൊപ്പം നിന്നുകൊണ്ട് മാതൃകയാവുകയാണ് ആരാധകരുടെ പ്രിയതാരം പ്രഭാസ്. കൂടാതെ കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ക്ക് സഹായം പ്രഖ്യാപിച്ച് സൂപ്പര്‍ താരം അല്ലു അര്‍ജുനും രംഗത്തെത്തിയിട്ടുണ്ട്. കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങള്‍ക്കായി ഒരു കോടി 25 ലക്ഷം രൂപയാണ് താരം നല്‍കുന്നത്. ആന്ധ്രാപ്രദേശിനും തെലങ്കാനയ്ക്കും 50 ലക്ഷം രൂപ വീതവും കേരളത്തിന് 25 ലക്ഷവുമാണ് താരം നല്‍കുക.
Discussion about this post