ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചു. ഇതുവരെ 718 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 88 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര, രാജസ്ഥാന്, ജമ്മു കാശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രാജ്യത്ത് ഇതുവരെ 16 പേരാണ് വൈറസ് ബാധമൂലം മരിച്ചത്.
അതേസമയം രാജ്യത്തെ ജനങ്ങള്‍ ലോക്ക് ഡൗണിനോട് പൂര്‍ണ്ണമായി സഹകരിക്കാതെ കൊവിഡിനെ ചെറുക്കാനാവില്ലെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയത്. രാജ്യത്ത് രോഗം ഇതുവരെ സമൂഹ വ്യാപന ഘട്ടത്തിലേക്ക് എത്തിയിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്ന് ഉന്നത തല യോഗം ചേരുന്നുണ്ട്.
മഹാരാഷ്ട്രയില്‍ അഞ്ച് പേരാണ് ഇതുവരെ വൈറസ് ബാധമൂലം മരിച്ചത്. കേരളത്തില്‍ ഇതുവരെ 124 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കര്‍ണ്ണാടകയിലും തെലങ്കാനയിലും തമിഴ്നാട്ടിലുമെല്ലാം ഇന്നും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം ആന്‍ഡമാന്‍ നിക്കോബാര്‍ ഐലന്‍ഡിലും ആദ്യമായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ച് 24ന് ചെന്നൈയില്‍ നിന്ന് വിമാനമാര്‍ഗം ആന്‍ഡമാനില്‍ എത്തിയ വ്യക്തിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
Discussion about this post