ടിജാറ: ഭിന്നിപ്പിന്റെ രാഷ്ട്രീയമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
ഇന്ന് രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്നത് രാജസ്ഥാന് ഇലക്ഷനിലേക്കാണ്. ഇവിടെ സംസ്ഥാനത്തിന്റെ ഉന്നമനത്തിനും പുരോഗതിക്കുമായി ബിജെപി വോട്ട് അഭ്യര്‍ത്ഥിക്കുമ്പോള്‍, കോണ്‍ഗ്രസ് ആളുകളെ ഭിന്നിപ്പിച്ച് അധികാരത്തില്‍ എത്താനാണ് ശ്രമിക്കുന്നതെന്ന് യോഗി ആദിത്യ നാഥ് പറഞ്ഞു. രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.
തൊണ്ണൂറ് ശതമാനം മുസ്ലീമുകളും കോണ്‍ഗ്രസിന് വോട്ട് ചെയ്താലെ ബിജെപിയെ അധികാരത്തില്‍ നിന്ന് ഇറക്കാന്‍ കഴിയൂ എന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് നേതാവ് കമല്‍ നാഥ് പറയുന്ന വീഡിയോ സമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
തുടര്‍ന്ന്, ജനങ്ങളെ ഭിന്നിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും രാജ്യത്തെ ഏറ്റവും വലിയ വര്‍ഗീയ പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും പ്രധാന മന്ത്രി നരേന്ദ്ര മോഡി ഇന്നലെ പറഞ്ഞിരുന്നു.
Discussion about this post