ന്യൂഡല്‍ഹി: കൊറോണ വൈറസ് രാജ്യത്ത് മുഴുവന്‍ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഇത് ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. അതിന് തെളിവാവുകയാണ് ഡല്‍ഹിയില്‍ നിന്നൊരു കാഴ്ച. പ്രഖ്യാപനം വന്നതോടെ കാല്‍നടയായി സ്വന്തം നാട്ടിലേയ്ക്ക് തിരിക്കുകയാണ് ചില കുടുംബങ്ങള്‍. ഡല്‍ഹിയില്‍ നിന്നും ഉത്തര്പ്രദേശിലേയ്ക്കാണ് ഇവരുടെ സഞ്ചാരം.
‘ഞങ്ങളെന്ത് കഴിക്കാനാ, കല്ല് തിന്ന് ജീവിക്കാനാവില്ലല്ലോ’- സാധനങ്ങളെല്ലാം തലയിലേന്തി നടന്നു നീങ്ങുന്ന കുടുംബത്തോട് റിപ്പോര്‍ട്ടര്‍ ചോദിച്ചപ്പോള്‍ ലഭിച്ച മറുപടിയാണ് ഇത്. തോളില്‍ കുഞ്ഞിനെയേന്തി അച്ഛനും അമ്മയുടെ കൈപ്പിടിച്ച് രണ്ടാമത്തെ കുഞ്ഞുമായി മറ്റൊരു കുടുംബവും ആ കാല് നടയാത്രയില്‍ അവര്‍ക്കൊപ്പം ചേര്‍ന്നു.
സ്വന്തം ഗ്രാമത്തില്‍ കഴിയാനാവുന്നതുപോലെ ഡല്‍ഹിയില്‍ ഞങ്ങളെയാര് സഹായിക്കാനാ എന്നും കുടുംബം ചോദിക്കുന്നുണ്ട്. ‘വീട്ടിലാണേല് റൊട്ടിയും ഉപ്പും കൂട്ടിയെങ്കിലും കഴിക്കാമല്ലോ. സമാധാനവുമുണ്ടാവും. ഇവിടെ ഞങ്ങളുടെ കൈവശം ഒന്നുമില്ല. ആരും ഡല്‍ഹിയില്‍ ഞങ്ങളെ സഹായിക്കാനുമില്ല’, അവര്‍ പറയുന്നു. 10 മാസം പ്രായമുള്ള കുട്ടിയെയും തോളിലേറ്റിയാണ് ഇവരുടെ സഞ്ചാരം. കൈയ്യില്‍ ഒരു തരി കാശുമില്ല, കഴിക്കാന്‍ ഭക്ഷണവും.
Discussion about this post