ചെന്നൈ: കൊവിഡ് ബാധയെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ഒരാള്‍ മരിക്കുകയും കൂടുതല്‍ ആളുകളില്‍ സ്ഥിരീകരിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ സ്വന്തം വീട് താല്‍ക്കാലിക ചികിത്സ കേന്ദ്രമാക്കാന്‍ വിട്ടു നല്‍കുന്നതില്‍ സന്നദ്ധത അറിയിച്ച് നടന്‍ കമല്‍ഹാസന്‍. തന്റെ വീട് ചികിത്സ കേന്ദ്രമാക്കാന്‍ വിട്ടു നല്‍കാന്‍ തയ്യാറാണെന്ന് കമല്‍ ഹാസന്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാറിനോട് ഇത് സംബന്ധിച്ച് വളരെ പെട്ടന്ന് തന്നെ തീരുമാനമെടുക്കണമെന്നും കമല്‍ ആവശ്യപ്പെട്ടു.
കൊവിഡ് 19 ബാധിച്ച് മധുരയില്‍ 54 കാരനാണ് മരിച്ചത്. മരണം റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനം കനത്ത ജാഗ്രതയിലാണ്. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി തമിഴ്‌നാട്ടില്‍ നേരത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി തമിഴ്‌നാട് ജില്ല അതിര്‍ത്തികള്‍ എല്ലാം അടച്ചിരുന്നു.