കടകള്‍ക്ക് മുന്നില്‍ വൃത്തവും ചതുരവും; പറഞ്ഞാല്‍ അനുസരിക്കാത്തവരെ ‘പഠിപ്പിക്കാന്‍’ വഴികള്‍ തേടി വ്യാപാരികള്‍, വൈറലായി ചിത്രങ്ങള്‍

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധ രാജ്യത്ത് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഇവയെല്ലാം പാടെ അവഗണിച്ച് പുറത്തിറങ്ങുകയാണ് ജനം. കൂടാതെ സാമൂഹിക അകലം പാലിക്കണമെന്ന് നല്‍കുന്ന നിര്‍ദേശവും തള്ളിക്കളയുന്ന കാഴ്ചയാണ് കാണുന്നത്.

എന്നാല്‍ ഇപ്പോള്‍ ഇവരെ പാഠം പഠിപ്പിക്കാന്‍ കച്ചക്കെട്ട് ഇറങ്ങിയിരിക്കുകയാണ് വ്യാപാരികള്‍. കടകളുടെ മുന്‍പില്‍ ഒരു കൈയ്യകലത്തില്‍ വട്ടം വരച്ചിരിക്കുകയാണ്. പുതുച്ചേരി ലെഫ്. ഗവര്‍ണര്‍ കിരണ്‍ ബേദിയാണ് ചില വ്യാപാരസ്ഥാപനങ്ങളുടെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഉപഭോക്താക്കള്‍ വരുമ്പോള്‍ സാമൂഹിക അകലം പാലിക്കുന്നത് ഉറപ്പുവരുത്താന്‍ കടകള്‍ക്ക് മുന്നില്‍ അവരവര്‍ നില്‍ക്കേണ്ട സ്ഥാനം കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്ന ചിത്രങ്ങളാണിത്.

സംഭവം ഇതിനോടകം മാധ്യമങ്ങളില്‍ നിറഞ്ഞു കഴിഞ്ഞു. ചിലയിടത്ത് വൃത്താകൃതിയിലും ചിലര്‍ ചതുരം വരച്ചുമെല്ലാം സ്ഥാനം രേഖപ്പെടുത്തിയിട്ടുണ്ട്. മുന്‍ഗണനാക്രമത്തില്‍ ഈ വൃത്തം കടന്ന് എല്ലാവര്‍ക്കും കടയില്‍ പ്രവേശിക്കാം.

Exit mobile version