ഫഖ്റുദ്ധീന്‍ പന്താവൂര്‍
ലോകം മുഴുക്കെയും പടര്‍ന്നുപിടിച്ച കൊറോണയെന്ന മഹാമാരി മനുഷ്യനും ദൈവവുമായുള്ള ബന്ധത്തെ എങ്ങനെയാണ് ബാധിച്ചിട്ടുണ്ടാവുക. പലതരത്തില്‍ ബാധിച്ചിട്ടുണ്ട്. ഓരോ മതങ്ങളുടെയും വിശ്വാസം പല രീതിയിലായതിനാല്‍ പൊതുവായൊരു മറുപടി അസാധ്യമാണ്. ആരാധനാലയങ്ങള്‍ ഉപേക്ഷിക്കേണ്ടിവന്നതോടെ വിശ്വാസികള്‍ ദൈവത്തെ കൈവിട്ടുവെന്ന് വാദിക്കുന്നവരുണ്ട്. ചില വിശ്വാസികള്‍ ദൈവവും കൈവിട്ടല്ലോ എന്നിടത്തും എത്താം.
ഒരു വിശ്വാസിയുടെ ഐക്കണ്‍ ആരാധനയല്ലന്നാണ് സൂഫി കണ്‍സപ്റ്റ്. മറിച്ച് ദൈവത്തിലുള്ള സ്നേഹമയമായ അനുസരണയാണത്.കരുണ, സ്നേഹം, സല്‍സ്വഭാവം ഇതൊക്കെയാണ് പ്രകടമാവുന്ന സൂഫിയുടെ അടയാളങ്ങള്‍.അതുകൊണ്ടുതന്നെ സര്‍ക്കാറിന്റെ ആരോഗ്യപരിപാലന നിര്‍ദ്ധേശങ്ങള്‍ അക്ഷരം പ്രതി അവര്‍ അനുസരിക്കും.30 കൊല്ലം ആഘോഷങ്ങളില്ലാതെ അടങ്ങിയിരിക്കൂ എന്ന് പറഞ്ഞാല്‍ അവര്‍ അനുസരിക്കും.കാരണം അനുസരണയാണ് സൂഫികളുടെ കാതല്‍.
അതുകൊണ്ടുതന്നെ ആരാധനാലയങ്ങള്‍ പൂട്ടിയാലും ഇല്ലെങ്കിലും അവരുടെ വിശ്വാസത്തെയോ മനോബലത്തെയോ അത് ബാധിക്കില്ല. ആരാധനകളാണ് മതമെന്ന് വിശ്വസിക്കുന്നവര്‍ക്ക് കൊറോണക്കാലം വലിയ പ്രയാസം സൃഷ്ടിക്കും. ആരാധനകള്‍ വ്യക്തികേന്ദ്രീകൃതമായി നിര്‍വഹിച്ചാലും അവര്‍ക്ക് തൃപ്തിവരില്ല.പ്രകടനാത്മകതയിലാണ് അവരുടെ മതവിശ്വാസമുണ്ടായിരുന്നത്.അത് നഷ്ടപ്പെടാതിരിക്കാന്‍ പരമാവധി പൊരുതും. അതുകൊണ്ടാണ് കൂട്ടം കൂടരുത് എന്ന നിര്‍ദ്ധേശങ്ങള്‍ ഇനിയുമവര്‍ പാലിക്കാത്തത്.ആരാധനാലയങ്ങളില്‍ ഇനിയും ആള്‍ക്കൂട്ടമുണ്ടാവുന്നത്.
ഇത്തരം മഹാദുരന്തങ്ങളില്‍ ദൈവം ഒരു രക്ഷകനായി അത്ഭുതങ്ങള്‍ ചെയ്യുമെന്നാണ് ഓരോ വിശ്വാസിയുടെയും പ്രതീക്ഷ. പ്രതീക്ഷകളെല്ലാം ചിറകുള്ള പക്ഷികളെന്നാണ് റൂമിയുടെ വാക്ക്. ഒന്നും പ്രവര്‍ത്തിക്കാതെ അത്ഭുതവും പ്രതീക്ഷിച്ചിരിക്കും പൊതുവെ വിശ്വാസികള്‍.ഇത് ആത്മഹത്യാപരമെന്നാണ് സൂഫികളുടെ കാഴ്ചപ്പാട്.അവര്‍ പ്രാര്‍ത്ഥിക്കുകയും ഇക്കാര്യത്തില്‍ ഭരണകൂടത്തെ അനുസരിക്കുകയും ചെയ്യുന്നു.
കൊറോണക്കാലത്ത് പ്രകടമായ ആരാധനകള്‍ ഇല്ലാതായാലും ഉണ്ടായാലും സൂഫിയിലെ ദൈവവിശ്വാസം ആനന്ദകരവും സ്നേഹപരവും അനുസരണാപരവുമായിരിക്കും. ഒരു ദുരന്തം വരുമ്പോള്‍ ദൈവത്തെ അനുഭവിച്ചറിഞ്ഞ വിശ്വാസി കൂടുതല്‍ ദൈവത്തിലേക്കടുക്കുകയും ഒരു ചടങ്ങെന്നവണ്ണം വിശ്വസിച്ചവര്‍ ദുര്‍ബലരായിത്തീരുകയും ചെയ്യും.അത് സ്വാഭാവികമാണ്.
ദൈവവിശ്വാസത്തെ അനുഭവിച്ചറിയാത്തവര്ക്ക് ഈ എഴുത്ത് കോമഡിയായിരിക്കും.അവര്‍ക്ക് പരിഹസിക്കാനുള്ള ഒരു കാര്യം. സൂഫികള്‍ വിശ്വാസികളെ മൂന്നായി തിരിച്ചിട്ടുണ്ട്. അതില്‍ മൂന്നാമത്തെ വിഭാഗം തന്നെ പല കാറ്റഗറിയിലാണ്. ആദ്യത്തെ രണ്ടുവിഭാഗങ്ങള്‍ ഇത്തരം ദുരന്തങ്ങളില്‍ വിശ്വാസപരമായ ടൃലേൈ അനുഭവിക്കുന്നവരായിരിക്കും.ഒന്നാമത്തെ വിഭാഗത്തേക്കാള്‍ രണ്ടാമത്തെ വിഭാഗത്തിനാണ് വിഭ്രാന്തി കൂടുക. വിഭാഗങ്ങള്‍. എല്ലാ മതക്കാരിലും കാണാം ഈ മൂന്നുവിഭാഗം.
Discussion about this post