കാസർകോട്: കാസർകോട് ജില്ലയിൽ അനുമതിയില്ലാതെ സന്നദ്ധ പ്രവർത്തനത്തിന് ആരും ഇറങ്ങേണ്ടെന്ന് ജില്ലാകളക്ടർ ഡോ. സജിത്ത് ബാബു. ഇത്തരത്തിൽ അനുമതിയില്ലാതെ ഇറങ്ങുന്നവരെ അറസ്റ്റ് ചെയ്യുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഒരു സന്നദ്ധ പ്രവർത്തനവും ഇവിടെ അനുവദിക്കില്ലെന്നും ഇവിടെ ഒരു സർക്കാരുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്.
സന്നദ്ധ പ്രവർത്തകരെ ആവശ്യമുണ്ടെങ്കിൽ പറയും. ഇവിടെ നിലവിൽ ഒരു സന്നദ്ധ പ്രവർത്തകരുടേയും ആവശ്യമില്ല. അത്തരത്തിൽ പ്രവർത്തനമെന്ന് പറഞ്ഞ് ഇറങ്ങുന്നവരെ അറസ്റ്റ് ചെയ്യാനാണ് ഉത്തരവിറക്കിയിരിക്കുന്നത്. കാസർകോട് ജില്ലാ കളക്ടറോ അല്ലെങ്കിൽ ഉത്തരവാദിത്തപ്പെട്ട മറ്റുള്ളവരോ പറഞ്ഞാൽ മാത്രമേ ഇത്തരക്കാർക്ക് ഇറങ്ങാൻ കഴിയൂ. അല്ലാത്തപക്ഷം റോഡിൽ എവിടെയെങ്കിലും ഇത്തരത്തിൽപ്പെട്ടവരെ കണ്ടാൽ അറസ്റ്റ് ചെയ്യാൻ ഉത്തരവിറക്കിയിട്ടുണ്ട്. സർക്കാർ തീരുമാനിക്കും ആരാണ് സന്നദ്ധപ്രവർത്തനത്തിനായി ഇറങ്ങേണ്ടതെന്നും അതനുസരിച്ച് മാത്രമേ കാര്യങ്ങൾ നടക്കുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. എല്ലാം നിയന്ത്രണത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post