ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 562 ആയി. ഇതുവരെ പന്ത്രണ്ട് പേരാണ് വൈറസ് ബാധമൂലം മരിച്ചത്. മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ഗുജറാത്തിലുമായി പത്തിലധികം പേര്‍ക്കാണ് ഇന്ന് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേസമയം കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ മരിച്ചയാള്‍ക്ക് വൈറസ് ബാധ ഇല്ലെന്ന് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു.
അതേസമയം ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ യാത്രകളൊന്നും നടത്താത്ത യുവാവിന് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇത് രാജ്യത്തെ ആദ്യ സാമൂഹ്യവ്യാപന കേസായിട്ടാണ് കണക്കാക്കുന്നത്. ഇയാള്‍ ഇതുവരെ യാത്രകളൊന്നും നടത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ഇത് സാമൂഹ്യ വ്യാപനത്തിന്റെ സ്ഥിരീകരിച്ച കേസാണെന്നാണ് ലഖ്നൗവിലെ കിങ് ജോര്‍ജ് മെഡിക്കല്‍ സര്‍വകലാശാലയിലെ ഡോക്ടര്‍ സുധീര്‍ സിങ് വ്യക്തമാക്കിയത്.
Discussion about this post