ഐസ്വാള്‍: മണിപ്പൂരിന് പിന്നാലെ മിസോറാമിലും ഒരാള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. നെതര്‍ലാന്‍ഡില്‍ നിന്ന് മടങ്ങിയെത്തിയ ആള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാളെ സൊറാം മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മാര്‍ച്ച് 16 നാണ് ഇയാള്‍ വിദേശത്തുനിന്ന് മടങ്ങിയെത്തിയത്.
വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇയാളുടെ ഭാര്യയെയും രണ്ട് മക്കളെയും ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിരിക്കുകയാണ്. ഇയാളുടെ വീടും പരിസരവും അണുവിമുക്തമാക്കുമെന്നാണ് അധികൃതര്‍ പറഞ്ഞത്.
അതേസമയം ഇയാള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇയാള്‍ക്കൊപ്പം വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരുമായി ബന്ധപ്പെട്ടെന്നാണ് ആരോഗ്യമന്ത്രി അറിയിച്ചത്. നിലവില്‍ ഇയാള്‍ക്കൊപ്പം വിമാനത്തിലുണ്ടായിരുന്ന പതിനാറ് പേരുടെ സ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.