ലഖ്നൗ: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. ഇതുവരെ അഞ്ഞൂറിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ യാത്രകളൊന്നും നടത്താത്ത യുവാവിന് വൈറസ് ബാധ സ്ഥിരീകരിച്ചു.
ഇത് രാജ്യത്തെ ആദ്യ സാമൂഹ്യവ്യാപന കേസായിട്ടാണ് കണക്കാക്കുന്നത്. ഇയാള്‍ ഇതുവരെ യാത്രകളൊന്നും നടത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ഇത് സാമൂഹ്യ വ്യാപനത്തിന്റെ സ്ഥിരീകരിച്ച കേസാണെന്നാണ് ലഖ്നൗവിലെ കിങ് ജോര്‍ജ് മെഡിക്കല്‍ സര്‍വകലാശാലയിലെ ഡോക്ടര്‍ സുധീര്‍ സിങ് വ്യക്തമാക്കിയത്.
നേരത്തെ പിലിഭിത്തില്‍ മക്കയില്‍ നിന്ന് മടങ്ങിയെത്തിയ 45കാരിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതുവരെ 34 പേര്‍ാണ് ഉത്തര്‍പ്രദേശില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.