ചെന്നൈ: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും, സാനിറ്ററി വര്ക്കേഴിസിനും പ്രത്യേക ശമ്പളം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാര്‍. ഈ മാസത്തെ ശമ്പളത്തിനൊപ്പമാണ് അധിക തുക പ്രഖ്യാപിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി പളനിസ്വാമിയാണ് ഇക്കാര്യം നിയമസഭയില്‍ അറിയിച്ചത്. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്സ്, ശുചീകരണ തൊഴിലാളികള്‍ എന്നിവര്‍ തങ്ങളുടെ ജീവന് പണയപ്പെടുത്തിക്കൊണ്ട് അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുകയാണെന്ന് പളനിസ്വാമി പറഞ്ഞു. അവരെ അഭിനന്ദിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്നും ഒരു മാസത്തെ പ്രത്യേക ശമ്പളം അവര്‍ക്ക് ലഭിക്കുമെന്നും അദ്ദേഹം നിയമസഭയില്‍ വ്യക്തമാക്കി.
ഗുരുതരാവസ്ഥയിലുള്ള രോഗികളെ ആശുപത്രിയിലേക്ക് മാറ്റുന്നതിന് 10 കോടി രൂപ ചെലവില്‍ എയര്‍ ആംബുലന്‍സ് സേവനം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചാണ് നിയമസഭ അംഗീകരിച്ചത്.
Discussion about this post