ബംഗളൂരു: കന്നട നിര്‍മ്മാതാവ് വികെ മോഹന്‍(59) തൂങ്ങിമരിച്ച നിലയില്‍. കപാലി മോഹന്‍ എന്നറിയപ്പെടുന്ന അദ്ദേഹത്തെ ഹോട്ടലിലെ മുറിയില്‍ നിന്നാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ബംഗളൂരുവിലെ സ്വന്തം ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.
കടുത്ത സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് വിവരം. കുറച്ചു നാളുകള്‍ക്ക് മുന്‍പ് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയോടെ സഹായം അഭ്യര്‍ത്ഥിച്ച് മോഹന്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ബംഗളൂരുവിലെ പീനിയയില്‍ ബസ് സ്റ്റാന്റിന്റെ ടെന്‍ഡറുമായി ബന്ധപ്പെട്ട് മോഹന്‍ പണമിറക്കിയിരുന്നു.
എന്നാല്‍ ബസ് സ്റ്റാന്റ് പ്രവര്ത്തക്ഷമമാകാത്തതിനെ തുടര്‍ന്ന് വലിയ ബാധ്യതയുണ്ടാവുകയായിരുന്നു. പ്രശ്നത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നതായിരുന്നു മോഹന്റെ ആവശ്യം. പണം പലിശയ്ക്ക് നല്‍കിയതുമായി ബന്ധപ്പെട്ട് കുറച്ചു നാളുകള്‍ക്ക് മുന്‍പ് ബംഗളൂരു പോലീസ് മോഹനെതിരേ കേസെടുത്തിരുന്നു.
Discussion about this post