ബെംഗളൂരു: കര്‍ണാടകയില്‍ പുതുതായി ഏഴ് പേര്‍ക്കുകൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 33 ആയി ഉയര്‍ന്നു. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര് മലയാളികളാണ്. ഇവര്‍ മാര്‍ച്ച് 22 ന് ദുബായിയില്‍ നിന്ന് എത്തിയവരാണ്.
അതേസമയം തമിഴ്നാട്ടില്‍ രോഗം സ്ഥിരീകരിച്ച മധുരൈ സ്വദേശിക്ക് വൈറസ് ബാധയേറ്റത് സമൂഹവ്യാപനത്തിലൂടെയെന്നാണ് സംശയം. കാരണം ഇയാള്‍ വിദേശത്ത് സന്ദര്‍ശനം നടത്തുകയോ വിദേശത്ത് നിന്ന് വന്നവരുമായി ഇടപഴകിയതായോ സ്ഥരീകരണമില്ലാത്ത സാഹചര്യത്തിലാണ് സമൂഹവ്യാപനമാണോയെന്ന് അധികൃതര്‍ സംശയിക്കുന്നത്.
രാജ്യത്ത് ഇതുവരെ 500 ലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പത്ത് പേരാണ് ഇതുവരെ വൈറസ് ബാധമൂലം മരിച്ചത്. രോഗം സ്ഥിരീകരിച്ച രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
Discussion about this post