ഇംഫാല്‍: മണിപ്പൂരിലും കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് നേപ്പാള്‍-ഇന്ത്യാ അതിര്‍ത്തി പൂര്‍ണ്ണമായി അടച്ചു. രാജ്യത്തെ വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്ന കേസാണിത്. ബ്രിട്ടണില്‍ നിന്ന് മടങ്ങിയെത്തിയ ഇരുപത്തിമൂന്നുകാരനാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം രോഗം സ്ഥിരീകരിച്ച യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.
രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 500 കവിഞ്ഞു. ഇന്ന് രാവിലെ വരെയുള്ള കണക്ക് പ്രകാരം രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 511 ആണ്. പത്ത് പേരാണ് വൈറസ് ബാധമൂലം മരിച്ചത്.
രാജ്യത്ത് പുതുതായി മഹാരാഷ്ട്ര, കര്‍ണാടക, ഗുജറാത്ത്, മണിപ്പുര്‍ എന്നിവിടങ്ങളിലാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ രോഗം സ്ഥിരീകരിച്ച എല്ലാ സംസ്ഥാനങ്ങളിലും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
Discussion about this post