ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് നിയന്ത്രണാതീതമായി പടര്‍ന്ന് പിടിക്കുന്ന പശ്ചാലത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് വീണ്ടും രാജ്യത്തെ അഭിസംബനോധന ചെയ്യും. രാത്രി എട്ടുമണിക്കാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യുക. കഴിഞ്ഞ തവണയും പ്രധാനമന്ത്രി കൊറോണ വിഷയത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു.
കൊറോണ വൈറസ് വ്യാപനത്തില്‍ രാജ്യത്ത് ജനത കര്‍ഫ്യു ആണ് അദ്ദേഹം പ്രഖ്യാപിച്ചത്. ഞായറാഴ്ച ആരും പുറത്തിറങ്ങരുതെന്നും വീടുകളില്‍ തന്നെ ഒതുങ്ങികൂടണമെന്നും മോഡി ആവശ്യപ്പെട്ടുരിരുന്നു. കൂടാതെ ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരെ കൈകള്‍ കൊണ്ടോ പാത്രങ്ങള്‍ കൂട്ടിയടിച്ചോ മണികിലുക്കിയോ അഭിനന്ദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ഇതിനു പിന്നാലെയാണ് അദ്ദേഹം കൊറോണ വിഷയത്തില്‍ വീണ്ടും രാജ്യത്തെ അഭിസംബനോധ ചെയ്യാന്‍ ഒരുങ്ങുന്നത്. പലരും അടച്ചുപൂട്ടലുകളെ ഇപ്പോഴും ഗൗരവമായി എടുക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ട്വീറ്റ് ചെയ്യുകയുമുണ്ടായി. ദയവായി നിങ്ങള്‍ സ്വയം സുരക്ഷിതരാകണമെന്നും നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ശേഷമാണ് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് അറിയിച്ചിരിക്കുന്നത്. വൈറസ് വ്യാപനത്തെ തുടര്‍ന്ന് കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഇന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. ഇതിനോടകം തന്നെ രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും അടച്ചുപൂട്ടിയിട്ടുണ്ട്.
Discussion about this post