ന്യൂഡല്‍ഹി: കൊവിഡ് ഭീതിയില്‍ രാജ്യം. ഇന്ത്യയില്‍ ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ബംഗാളില്‍ ചികിത്സയിലായിരുന്ന 57കാരനാണ് മരിച്ചത്. ഇതോടെ മരണം എട്ടായി. അതിനിടെ ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 425 ആയി ഉയര്‍ന്നു. 23 പേര്‍ക്ക് രോഗം ഭേദമായി.
രാജ്യത്ത് കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തില്‍ 12 സ്വകാര്യ ലാബുകള്‍ക്കുകൂടി പരിശോധനയ്ക്ക് അനുമതി നല്കി. 15000 കേന്ദ്രങ്ങളില്‍ സാംപിളുകള്‍ ശേഖരിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കൂടാതെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് കൗണ്‍സിലിങ് നല്‍കും.
കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ 19 സംസ്ഥാനങ്ങള്‍ പൂര്‍ണമായി അടച്ചിട്ടു, 6 സംസ്ഥാനങ്ങള്‍ ഭാഗികമായും അടച്ചിട്ടു. നേരത്തെ മുംബൈയില്‍ ഫിലിപൈന്‍സ് സ്വദേശി മരിച്ചത് കൊവിഡ് മൂലമാണെന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഫിലിപൈന്‍സ് സ്വദേശിയുടെ മരണം കൊവിഡ് മൂലമല്ലെന്ന് സ്ഥിരീകരിച്ചു
ഫിലിപ്പിന്‍സ് സ്വദേശിയുടെ ആദ്യപരിശോധനാ ഫലം പോസിറ്റീവായിരുെന്നങ്കിലും, അടുത്ത ഘട്ടത്തില്‍ നടത്തിയ പരിശോധനാ ഫലം നെഗറ്റീവായിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.
Discussion about this post