ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മാധ്യമങ്ങളുടെ സഹകരണവും അത്യാവശ്യമാണെന്ന് പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാജ്യം കൊവിഡ് വ്യാപന ഭീഷണി നേരിടുമ്പോൾ പ്രതിരോധ ബോധവത്കരണ പ്രവർത്തനങ്ങളിൽ മാധ്യമങ്ങളുടെ പങ്കാളിത്തവും ജാഗ്രതയും ആവശ്യപ്പെട്ട് മാധ്യമങ്ങളുടെ മേധാവികളുമായി നടത്തി ചർച്ചയിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ഇന്ന് ഉച്ചക്കാണ് മാധ്യമ മേധാവികളുമായി പ്രധാനമന്ത്രി സംസാരിച്ചത്. വീഡിയോ കോൺഫറൻസിംഗ് വഴിയായിരുന്നു ചർച്ച.
സർക്കാർ എടുക്കുന്ന മുൻകരുതൽ നടപടികൾ ജനങ്ങളിലേക്ക് എത്തിക്കാൻ തീവ്ര പരിശ്രമം ഉണ്ടാകണമെന്ന് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ മാധ്യമങ്ങൾ കാണിക്കുന്ന ജാഗ്രതയിലും പ്രധാനമന്ത്രി തൃപ്തിയും രേഖപ്പെടുത്തി. നാളിത് വരെ ക്രിയാത്മക ഇടപെടലുകളാണ് മാധ്യമങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post