കൊവിഡ്; ജയിലുകളിലെ തിരക്ക് കുറയ്ക്കാന്‍ തടവുകാര്‍ക്ക് പരോളോ ഇടക്കാല ജാമ്യമോ നല്‍കണം; സുപ്രീംകോടതി

ന്യൂഡല്‍ഹി: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ജയിലുകളിലെ തിരക്ക് കുറയ്ക്കാന്‍ തടവുകാര്‍ക്ക് പരോളോ ഇടക്കാല ജാമ്യമോ അനുവദിക്കണമെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം. ഏഴ് വര്‍ഷം വരെ ശിക്ഷ ലഭിച്ചവര്‍ക്കും വിചാരണ തടവുകാര്‍ക്കും ആണ് പരോളോ ഇടക്കാല ജാമ്യമോ അനുവദിക്കണമെന്ന് നിര്‍ദേശിച്ചിരിക്കുന്നത്.

പരോള്‍ നല്‍കേണ്ടവരുടെ പട്ടിക തയ്യാറാക്കാന്‍ സംസ്ഥാനങ്ങളില്‍ ഉന്നതതല സമിതി രൂപീകരിക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചു. ലീഗല്‍ സര്‍വ്വീസ് അതോറിറ്റി ചെയര്‍മാന്‍ ആയിരിക്കണം സമിതിയുടെ അധ്യക്ഷന്‍. സംസ്ഥാന ആഭ്യന്തര സെക്രട്ടറി, ജയിലുകളുടെ ചുമതല ഉളള ഡയറക്ടര്‍ ജനറല്‍ എന്നിവര്‍ ആകും സമിതിയിലെ മറ്റ് അംഗങ്ങള്‍.

ജയിലുകളില്‍ കൊറോണ വൈറസ് പടരുന്നത് തടയാന്‍ എല്ലാ നടപടികളും സ്വീകരിക്കണമെന്നും കോടതി സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദേശിച്ചു. തടവ് പുള്ളികള്‍ക്ക് മാസ്‌കുകളും, സാനിറ്ററൈസുകളും ലഭ്യമാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശമുണ്ട്.

Exit mobile version