കൊവിഡ് 19; സുപ്രീംകോടതിയും അടച്ചു, അടിയന്തര കേസുകള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ സുപ്രീംകോടതിയും ഭാഗികമായി അടച്ചിടാന്‍ തീരുമാനിച്ചു. ഇനി സുപ്രീം കോടതി പരിസരത്തേക്ക് ശാരീരിക പ്രവേശനം അനുവദിക്കില്ല. പ്രോക്സിമിറ്റി കാര്‍ഡുകള്‍ തല്‍ക്കാലം പ്രവര്‍ത്തിക്കില്ല. ഒപ്പം അഭിഭാഷകരുടെ ചേംബറുകളും അടയ്ക്കും.

അടിയന്തര കേസുകളില്‍ അഭിഭാഷകരുടെ ഓഫീസുകള്‍ വഴി വീഡിയോ കോണ്‍ഫറന്‍സ് വാദങ്ങള്‍ നടക്കും. ചീഫ് ജസ്റ്റിസിന്റെ ഓഫീസിലും ഇതിനായുള്ള സജ്ജീകരണങ്ങള്‍ ഒരുക്കി കഴിഞ്ഞു. നാളെ മുതല്‍ അടിയന്തര പ്രാധാന്യം ഉള്ള കേസുകള്‍ ആഴ്ചയില്‍ ഒരു ദിവസം വീഡിയോ കോണ്‍ഫറെന്‍സിലൂടെ മാത്രം കേള്‍ക്കുകുയുള്ളൂവെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അറിയിച്ചു.

സുപ്രീം കോടതി അഭിഭാഷകരുടെ പ്രോക്സിമിറ്റി കാര്‍ഡ് താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്യുന്നുവെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഏപ്രില്‍ നാല് വരെ തങ്ങള്‍ പ്രവര്‍ത്തിക്കില്ലെന്ന് ബാര്‍ അസോസിയേഷനും അറിയിച്ചു.

Exit mobile version