പട്ന: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ബിഹാറിലും ഒരാള്‍ മരിച്ചു. മുംബൈയില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെയാണ് ബിഹാറിലും മരണപ്പെട്ടിരിക്കുന്നത്. ഇതോടെ രാജ്യതത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 6 ആയി ഉയര്‍ന്നു. ബിഹാറില്‍ മരിച്ചത് 38 വയസുള്ള യുവാവാണ്. ഖത്തറില്‍ നിന്ന് മടങ്ങിയെത്തിയ ഇയാള്‍ പട്ന എയിംസില്‍ ചികിത്സയിലായിരുന്നു.
ശനിയാഴ്ചയാണ് മരണം സംഭവിച്ചതെങ്കിലും പോസിറ്റീവാണെന്ന പരിശോധനാ ഫലം ലഭിച്ചത് ഞായറാഴ്ചയാണ്. രാജ്യത്ത് ഇതിനോടകം 341 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം, കൊറോണ വ്യാപനം തടയുന്നത് ലക്ഷ്യമിട്ട് രാജ്യത്ത് ട്രെയിനുകളും റദ്ദ് ചെയ്യാന്‍ തീരുമാനം കൈകൊണ്ടിട്ടുണ്ട്.
Discussion about this post