ന്യൂഡല്‍ഹി: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബാങ്കുകളിലും നിയന്ത്രണം. ബാങ്കുകളില്‍ ഇനി മുതല്‍ അവശ്യസേവനങ്ങള്‍ മാത്രമേ അനുവദിക്കുള്ളു. മാര്‍ച്ച് 31 വരെയാണ് നിയന്ത്രണം. ഇന്ത്യന്‍ ബാങ്ക് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്.
രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. നേരത്തെ രാജ്യത്ത് എല്ലാ ട്രെയിന്‍ സര്‍വീസുകളും മാര്‍ച്ച് 31 വരെ നിര്‍ത്തിവച്ചിരുന്നു. അതിനിടെ കൊവിഡ് ബാധിത പ്രദേശങ്ങളായ 75 ജില്ലകള്‍ അടച്ചിടാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്കി.
ഇതില്‍ കേരളത്തിന്റെ ഏഴ് ജില്ലകളുമുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളാണ് അടച്ചിടുന്നത്. ഈ ജില്ലകളില്‍ അവശ്യ സര്‍വീസുകള്‍ മാത്രം അനുവദിക്കും.
Discussion about this post