ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍
മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണ്ണമായി നിര്‍ത്തുന്നു. മാര്‍ച്ച് 31 വരെ ട്രെയിന്‍ സര്‍വീസുകള്‍ ഉണ്ടായിരിക്കില്ല എന്നാണ് റെയില്‍വേ വ്യക്തമാക്കിയത്. അതേസമയം ചരക്ക് തീവണ്ടികള്‍ പതിവുപോലെ ഓടുമെന്നും റെയില്‍വേ അറിയിച്ചു.
മെയില്‍, എക്സ്പ്രസ്, പാസഞ്ചര്‍ അടക്കം എല്ലാം ട്രെയിന്‍ സര്‍വീസുകളുമാണ് ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്. കൊങ്കണ്‍ റെയില്‍വേ, കൊല്‍ക്കത്ത മെട്രോ, സബര്‍ബന്‍ ട്രെയിനുകള്‍ അടക്കം മാര്‍ച്ച് 31 വരെ സര്‍വീസ് നടത്തില്ല.
അതേസമയം ഇതിനോടകം സര്‍വീസ് ആരംഭിച്ച ട്രെയിനുകള്‍ ( മാര്‍ച്ച് 22ന് നാല് മണി വരെ പുറപ്പെട്ട ട്രെയിനുകള്‍) അവസാന സ്റ്റേഷന് വരെ സര്‍വീസ് നടത്തുമെന്നും റെയില്‍വേ അറിയിച്ചു. അതേസമയം ട്രെയിനുകള്‍ റദ്ദാക്കുന്ന പശ്ചാത്തലത്തില്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് റദ്ദാക്കുമ്പോള്‍ മുഴുവന്‍ തുകയും റീഫണ്ടായി ലഭിക്കുമെന്നും റെയില്‍വേ വ്യക്തമാക്കി.
Discussion about this post