ഹൈദരാബാദ്: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. ഇപ്പോഴിതാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ നടന്‍ പ്രഭാസ് സെല്‍ഫ് ക്വാറന്റൈനില്‍ കഴിയുകയാണ്. താരം തന്നെയാണ് ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചത്.
ജനങ്ങളോട് ആവശ്യമായ മുന്‍കരുതല്‍ എടുക്കണമെന്നും സുരക്ഷിതരായി ഇരിക്കണമെന്നും താരം പറഞ്ഞു. വിദേശത്ത് നിന്ന് സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് തിരിച്ചെത്തിയ ഉടനെയാണ് താരം സെല്‍ഫ് ക്വാറന്റൈനില്‍ പ്രവേശിച്ചത്. കഴിഞ്ഞ ദിവസമാണ് താരം ഷൂട്ടിംഗ് കഴിഞ്ഞ് ഹൈദരാബാദില്‍ തിരിച്ചെത്തിയത്.
കെകെ രാധാകൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി നടന്‍ പ്രഭാസ്, നടി പൂജ ഹെഡ്‌ഗെ എന്നിവര്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ജോര്‍ജിയയിലായിരുന്നു. നേരത്തേ നടി പൂജയും താന്‍ സ്വയം ക്വാറന്റൈനില്‍ പോവുകയാണെന്ന് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.