ഗുവാഹട്ടി: രാജ്യത്തെങ്ങും കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുകയാണ്. ഇതേസമയം, ആസാമില്‍ നിന്ന1രു ആശ്വാസ വാര്‍ത്ത എത്തുകയാണ്. ആസാമില്‍ ആദ്യത്തെ കൊവിഡ് രോഗ ബാധ സ്ഥിരീകരിച്ച നാല് വയസ്സുള്ള പെണ്‍കുട്ടിയുടെ രണ്ടാമത്തെ കൊവിഡ് 19 പരിശോധനാഫലം നെഗറ്റീവ് ആയിരിക്കുകയാണ്. ജോര്‍ഹത്തിലെ മെഡിക്കല്‍ കോളേജിലെ ആദ്യ പരിശോധനാ ഫലത്തില്‍ കുട്ടിക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു.
എന്നാല്‍, വീണ്ടും നടത്തിയ പരിശോധനയിലാണ് കൊവിഡ് ബാധ നെഗറ്റീവ് എന്ന് കാണിച്ചത്. കൊറോണയുടെ തന്നെ മറ്റൊരു വകഭേദമാവാം എന്നാണ് നിഗമനം. ആദ്യ പരിശോധനാഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് കുട്ടിയെയും കുടുംബാംഗങ്ങളെയും ക്വാറന്റൈനിലാക്കിയിരുന്നു. മാര്‍ച്ച് 19നാണ് കുഞ്ഞും അമ്മയും ബിഹാറില്‍ നിന്ന് ജോര്ഹട്ടിലെത്തിയത്. കുട്ടി രോഗ ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ കുട്ടിയെ വീട്ടില്‍ നിന്ന് കൊണ്ടു വന്ന് ക്വാറന്റൈനിലാക്കുകയായിരുന്നു. കടുത്ത പനിയായതിനെത്തുടര്ന്ന് കൊവിഡ് ടെസ്റ്റിനായി സാംപിളുകളും അയച്ചു. ശേഷം പോസിറ്റീവ് എന്ന് തെളിയുകയായിരുന്നു.
Discussion about this post