ഫ്രാൻസിൽ നിന്നും പറന്നെത്തി വരൻ; കൊറോണ നിർദേശങ്ങൾ അവഗണിച്ച് ആയിരം അതിഥികളെ വിളിച്ചുവരുത്തി ആഡംബര കല്യാണം; പങ്കെടുത്ത് വിഐപികളും; ഇനിയും പഠിക്കാതെ ജനങ്ങൾ

ഹൈദരാബാദ്: കൊവിഡ് 19 രോഗം നിയന്ത്രിക്കാൻ പാടുപെടുന്ന സർക്കാരുകളെ നോക്കുകുത്തികളാക്കി ജനങ്ങളുടെ അശ്രദ്ധ. തെലങ്കാനയിൽ ആഡംബര വിവാഹം നടത്തിയാണ് ഒരു കൂട്ടർ പൊതുജനാരോഗ്യത്തേയും സർക്കാരിനേയും വെല്ലുവിളിച്ചിരിക്കുന്നത്. 14 ദിവസം വീട്ടുനിരീക്ഷണം നിർദേശിച്ചിരുന്ന ഫ്രാൻസിൽ നിന്നെത്തിയ പ്രവാസിയാണ് ആഡംബര വിവാഹം നടത്തിയത്.

യാതൊരു മുൻകരുതലും വിവാഹചടങ്ങുകളിൽ പാലിച്ചിരുന്നതുമില്ല. 1000ത്തോളം പേർ വിവാഹചടങ്ങിൽ പങ്കെടുത്തു. വധുവും മറ്റുള്ളവരും മാസ്‌ക്‌പോലും ധരിക്കാതെയാണ് വിവാഹത്തിനെത്തിയതെന്നും റിപ്പോർട്ടുകളുണ്ട്.

മാർച്ച് 12നാണ് ഇയാൾ ഫ്രാൻസിൽ നിന്നും ഹൈദരാബാദിൽ എത്തുന്നത്. വിദേശത്തുനിന്നും എത്തിയതിനാൽ വീട്ടുനിരീക്ഷണവും നിർദേശിച്ചിരുന്നു. എന്നാൽ ഈ നിർദേശം ലംഘിച്ച് വിവാഹത്തിനായി വാറങ്കലിൽ എത്തി. വിഐപികളടക്കം വിവാഹത്തിന് എത്തുകയും ചെയ്തിരുന്നു. വിവാഹത്തിന് ശേഷം ഇയാൾ വീട്ടുനിരീക്ഷണത്തിൽ കഴിയുന്നതായാണ് വിവരം. പിന്നാലെ വിവാഹ സൽക്കാരം റദ്ദാക്കുകയും ചെയ്തു.

Exit mobile version