ന്യൂഡല്‍ഹി: കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി മാര്‍ച്ച് 22ന് ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവിനെ തുടര്‍ന്ന് വിമാനക്കമ്പനികള്‍ ആയിരത്തോളം ആഭ്യന്തര സര്‍വീസുകള്‍ റദ്ദ് ചെയ്തു. ജനതാ കര്‍ഫ്യൂവിന് പിന്തുണ നല്‍കി ഗോ എയര്‍, ഇന്‍ഡിഗോ എന്നീ വിമാനക്കമ്പനികളാണ് സര്‍വീസുകള്‍ റദ്ദ് ചെയ്തതായി അറിയിച്ചത്.
ഞായറാഴ്ച തങ്ങളുടെ എല്ലാ സര്‍വീസുകളും റദ്ദ് ചെയ്യുകയാണെന്ന് ഗോ എയര്‍ ഔദ്യോഗികമായി അറിയിച്ചു. സര്‍വീസുകള്‍ റദ്ദ് ചെയ്ത സാഹചര്യത്തില്‍ ഞായറാഴ്ച ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ളവരുടെ പണം നഷ്ടമാകില്ലെന്നും, അടുത്ത ഒരു വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും ആ ടിക്കറ്റ് ഉപയോഗപ്പെടുത്താവുന്നതാണെന്നും അതിനായി അധിക തുക മുടക്കേണ്ടതില്ലെന്നും കമ്പനി അറിയിച്ചു.
ഞായറാഴ്ച 60 ശതമാനം സര്‍വീസുകള്‍ മേത്രമേ ഉണ്ടായിരിക്കുകയുള്ളൂവെന്ന് ഇന്‍ഡിഗോയും അറിയിച്ചു. തങ്ങളുടെ ഭാഗത്ത് നിന്നാണ് സര്‍വീസ് റദ്ദാക്കപ്പെട്ടതെങ്കില്‍ ബുക്ക് ചെയ്തവര്‍ക്ക് ദിവസം മാറ്റിയെടുക്കുകയോ ടിക്കറ്റ് കാന്‍സല്‍ ആക്കുകയോ ചെയ്യാം. ഇതിനായി അധിക ചാര്‍ജ് ഈടാക്കില്ലെന്ന് ഇന്‍ഡിഗോയും അറിയിച്ചു.