ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് കൊവിഡ് 19 ഭീതി പടരുന്ന സാഹചര്യത്തില്‍ ആസ്ഥാനം അടച്ച് ആംആദ്മി പാര്‍ട്ടി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുറക്കില്ലെന്ന് പാര്‍ട്ടി അറിയിച്ചു. നേതാക്കള്‍ വീട്ടിരുന്ന് പണിയെടുക്കുമെന്നും അധികൃതര്‍ പറഞ്ഞു.
നിലവില്‍ കൊറോണ ഭീതിയില്‍ ഡല്‍ഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെല്ലാം അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യത്ത് കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
മുന്‍ കരുതലിന്റെ ഭാഗമായി മുംബൈയില്‍ മാര്‍ച്ച് 31 വരെ ആശുപത്രികളെല്ലാം അടച്ചിടുമെന്ന് മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആംആദ്മി പാര്‍ട്ടി ആസ്ഥാനം അടച്ചത്.
Discussion about this post