ലഖ്നൗ: പ്രശ്സത ബോളിവുഡ് ഗായിക കണിക കപൂറിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ലണ്ടന്‍ യാത്രയ്ക്ക് പിന്നാലെയാണ് താരത്തിന് കൊവിഡ് ബാധ സ്ഥിരീകരിച്ചു. കണികയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ നിരവധി പേരാണ് ആശങ്കയിലായിരിക്കുന്നത്. കുറച്ചു നാളുകളായി ലണ്ടനില്‍ താമസിച്ചിരുന്ന കണിക മാര്‍ച്ച് 15 നാണ് നാട്ടിലെത്തിയത്.
എന്നാല്‍ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ തന്റെ വിദേശ യാത്രയുടെ വിവരങ്ങള്‍ അധികൃതരെയോ അറിയിക്കുകയോ സ്വയം ഐസൊലേഷനില്‍ കഴിയാനോ അവര്‍ മുതിര്‍ന്നിരുന്നില്ല. കൂടാതെ, നാട്ടില്‍ തിരിച്ചെത്തിയ ശേഷം ലണ്ടന്‍ യാത്ര മറച്ചുവെച്ച് മൂന്ന് 5 സ്റ്റാര്‍ പാര്‍ട്ടികളാണ് ഇവര്‍ നടത്തിയത്. ഈ പാര്‍ട്ടികളില്‍ രാജ്യത്തെ രാഷ്ട്രീയനേതാക്കള്‍ ഉള്‍പ്പെടെ നിരവധി പ്രമുഖരും പങ്കെടുത്തിരുന്നു. ഇത് വലിയ ആശങ്കയ്ക്കാണ് വഴിവെച്ചത്.
കണികയുടെ അച്ഛന് രാജീവ് കപൂര്‍ ആണ് ആജ് തക് ന്യൂസിന് ലണ്ടനില്‍ നിന്ന് തിരിച്ചെത്തിയ ശേഷം കണിക ഉത്തര്‍പ്രദേശില്‍ നടത്തിയ പാര്‍ട്ടികളുടെ വിവരങ്ങള്‍ പുറത്ത് വിട്ടത്. 400 ഓളം പേരാണ് ഇവരുടെ പാര്‍ട്ടികളില്‍ പങ്കെടുത്തത്. കണികക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചപര്യത്തില്‍ ഇവരുടെ കുടുംബാംഗങ്ങളും ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. എന്നാല്‍ കണിക എയര്‍പോര്‍ട്ടില്‍ വൈറസ് ടെസ്റ്റിന് വിധേയമായിരുന്നെന്നും റിസല്‍ട്ട് നെഗറ്റീവ് ആയിരുന്നെന്നുമാണ് ഇവരുടെ അച്ഛന് പറയുന്നത്. കണിക ഇപ്പോള്‍ ലഖ്നൗവിലെ കിംഗ് ജോര്‍ജ് മെഡിക്കല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
Discussion about this post