ഇത് നിയമവാഴ്ചയോടുള്ള അനാദരവ്; നിര്‍ഭയ കേസില്‍ ‘നീതി നടപ്പാക്കിയ’ സംഭവത്തില്‍ അപലപിച്ച് ഐസിജെ, വധശിക്ഷ അവസാനിപ്പിക്കണമെന്നും ആവശ്യം

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ കുറ്റവാളികളുടെ വധശിക്ഷയെ അപലപിച്ച് അന്താരാഷ്ടര നീതിന്യായ കമ്മീഷന്‍. തൂക്കിലേറ്റിയത് നിയമവാഴ്ച്ചയോടുള്ള അനാദരവാണെന്നും, വധശിക്ഷ അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നിയമ സംവിധാനത്തില്‍ ക്രമാനുഗതമായ മാറ്റം കൊണ്ടുവരണമെന്നും ഐസിജെ ശുപാര്‍ശ ചെയ്തു.

നിയമ വാഴ്ച്ചയുടെ പേരില്‍ നടത്തുന്ന വധശിക്ഷകള്‍ ഹിംസയുടെ ആഘോഷിക്കല്‍ മാത്രമാണ്. വധശിക്ഷയുടെ അനന്തരഫലം വെളിവായതാണെന്നും ഇത്തരം നടപടികള്‍ സ്ത്രീകളുടെ ജീവിതത്തെ യാതൊരു തരത്തിലും മെച്ചപ്പെടുത്തുന്നില്ല എന്നും ഐസിജെ വ്യക്തമാക്കി. ഐസിജെ ഏഷ്യ പസഫിക് ഡയറക്ടര്‍ ഫ്രഡറിക് റോസികിയാണ് പ്രസ്താവന നടത്തിയത്.

പുലര്‍ച്ചെ അഞ്ചരയ്ക്കാണ് നാല് കുറ്റവാളികളുടെയും വധശിക്ഷ നടപ്പാക്കിയത്. തിഹാര്‍ ജയില്‍ മൂന്നാം കോംപ്ലക്‌സില്‍ നാല് കഴുമരങ്ങളിലായി കുറ്റവാളികളായ അക്ഷയ് ഠാക്കൂര്‍, പവന്‍ ഗുപ്ത, മുകേഷ് സിംഗ്, വിനയ് ശര്‍മ്മ എന്നിവരെയാണ് തൂക്കിലേറ്റിയത്.

Exit mobile version