ടെഹ്റാൻ: കോവിഡ് 19 രോഗം ബാധിച്ച് ഇന്ത്യക്കാരൻ ഇറാനിൽ വെച്ച് മരണപ്പെട്ടു. അതേസമയം, ഇറാനിലുള്ള കൊറോണ വൈറസ് ബാധിതരായ മറ്റ് ഇന്ത്യക്കാർക്ക് ഇറാനിയൻ സർക്കാർ ചികിത്സാസൗകര്യവും മികച്ച പരിചരണവും ഉറപ്പാക്കുന്നുണ്ടെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.
സ്ഥിതി വളരെ മോശമായ ഇറാനിൽനിന്ന് ഇതിനോടകം 590 പേരെ തിരിച്ചുകൊണ്ടുവന്നിട്ടുണ്ട്. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഇന്ത്യക്കാരെ തനിച്ചുപാർപ്പിക്കുകയും മികച്ച പരിചരണവും ചികിത്സാസൗകര്യവും ഇറാനിയൻ സർക്കാർ ഉറപ്പാക്കുന്നുണ്ട്. അവർ ഉടൻ സുഖം പ്രാപിക്കുമെന്നും അവരെ തിരിച്ചുകൊണ്ടുവരാൻ സാധിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും വിദേശകാര്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
Discussion about this post