ന്യൂഡല്‍ഹി: കൊവിഡ് 19 വ്യാപനം തടയാന്‍ രാജ്യത്തേക്കുള്ള വ്യോമഗതാഗതം നിര്‍ത്തുന്നു. ഇന്ത്യയിലേക്കുള്ള എല്ലാ രാജ്യാന്തര വിമാന സര്‍വീസുകളും നിര്‍ത്തലാക്കും. ഈ മാസം 22 മുതല്‍ 29 വരെയാണ് വിലക്ക് ഏര്‍പ്പെടുത്തുക. കൂടാതെ രാജ്യത്തിന്റെ എല്ലാ അതിര്‍ത്തികളും അടച്ചിടാനും തീരുമാനമായിട്ടുണ്ട്.
ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രോഗം ഭേദമായ ശേഷം മാത്രമായിരിക്കും രാജ്യത്തേക്ക് എത്തിക്കുകയെന്നും അധികൃതര്‍ അറിയിച്ചു.10 വയസിന് താഴെ പ്രായമുള്ള കുട്ടികളും 65 വയസിന് മുകളില്‍ പ്രായമുള്ളവരും വീടുകളില്‍ കഴിയണം. ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. ട്രെയിനുകളില്‍ സൗജന്യ യാത്ര അനുവദിക്കില്ല.
അടിയന്തര സേവന മേഖലകളില്‍ ഉള്‍പ്പെടാത്ത സ്വകാര്യമേഖലകളിലെ സ്ഥാപനങ്ങള്‍ വര്‍ക്ക് ഫ്രം ഹോം സംവിധാനം നടപ്പിലാക്കണം. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദേശം നല്‍കണം.
Discussion about this post