മാസ്റ്റര്‍ ഓഡിയോ ലോഞ്ചിനിടെ തമിഴ് താരം വിജയ് സേതുപതി ദൈവ വിശ്വാസത്തെ കുറിച്ചു നടത്തിയ പ്രസ്താവന ഏറെ ശ്രദ്ധേയമായിരുന്നു. താരത്തിന്റെ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ നടിയും കൊറിയോഗ്രാഫറുമായ ഗായത്രി രഘുറാം. വിജയ് സേതുപതിയുടെ കാഴ്ചപ്പാടുകളെ അംഗീകരിക്കാനാകില്ലെന്നും അയാള്‍ പറയുന്നത് കേട്ട് ആരും ദൈവത്തെ അവിശ്വസിക്കില്ലെന്നും ഗായത്രി പറഞ്ഞു.
വിജയ് സേതുപതിയുടെ കാഴ്ചപ്പാടിനോട് തനിക്ക് ഒട്ടും യോജിക്കാന്‍ സാധിക്കില്ലെന്ന് ഗായത്രി വ്യക്തമാക്കി.അവിശ്വാസികള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ പുകഴ്ത്തി പാടുമായിരിക്കുമെന്നും ഈ വാക്കുകള്‍ ശ്രവിച്ചു കൊണ്ട് ആരും ദൈവത്തെയോ ആള്‍ദൈവങ്ങളെയോ അവിശ്വസിക്കില്ലെന്നും ഗായത്രി കൂട്ടിച്ചേര്‍ത്തു. സിനിമ ഇന്‍ഡസ്ട്രിയില്‍ ഉള്ളവര്‍ കേള്‍ക്കുവനായി നിങ്ങള്‍ മതപ്രഭാഷകരെ അക്രമിക്കരുത് എന്നും ഗായത്രി പറഞ്ഞു.
എന്തിനെയും കുറിച്ച് പറയുവാനുള്ള അവകാശവും സ്വാതന്ത്ര്യവും ഇന്ത്യന്‍ ഭരണഘടന അദ്ദേഹത്തിനും നല്‍കുന്നുണ്ട്. ഇന്ത്യയില്‍ കഴിയുന്നത് പല തരം മതത്തില്‍പ്പെട്ടവരാണ്. ഒരു വൈറസിന്റെ പേരും പറഞ്ഞു ദൈവങ്ങളെ മുഴുവനായി അക്രമിക്കരുത്. അവിശ്വാസികളായ വൈറസുകള്‍ക്കെതിരെയാണ് ഞങ്ങളെന്നും സന്തോഷത്തോടെ സ്നേഹത്തോടെ സാഹോദര്യത്തോടെ മനുഷ്യര്‍ ഇവിടെ ജീവിക്കണമെന്നും ദൈവത്തിനും മനുഷ്യര്‍ക്കും മതത്തിന്റെ ആവശ്യമില്ലെന്നും ഗായത്രി വ്യക്തമാക്കി.
In today’s world if expect another human will help u lift u and be happy of ur growth is a joke. He must have lifted u because of his godliness and following god.
— Gayathri Raguramm (@gayathriraguram) March 16, 2020
Discussion about this post