ചണ്ഡീഗഢ്: പഞ്ചാബിലും കൊറോണ വൈറസ് പടരുന്നതിനിടെ സർക്കാർ പൊതുഗതാഗത സംവിധാനങ്ങൾ നിർത്തുന്നു. കൊറോണ വൈറസ് കൂടുതൽ പേരിലേക്ക് പടരുന്നത് തടയാനാണ് ഈ നടപടി. രണ്ട് കൊറോണ വൈറസ് കേസുകൾ പഞ്ചാബിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ബസുകൾ, ഓട്ടോറിക്ഷ, ടെംപോ എന്നിവയ്ക്കാണ് നിരോധനം. ഈ വാഹനങ്ങൾ ശനിയാഴ്ച മുതൽ സംസ്ഥാനത്ത് ഓടില്ല. വെള്ളിയാഴ്ച അർധരാത്രി മുതൽ നിരോധനം പ്രാബല്യത്തിൽ വരും.
വ്യാഴാഴ്ച ചേർന്ന മന്ത്രിമാരുടെ കൊറോണ അവലോകന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം. 20 പേരിൽ കൂടുതൽ ഒത്തുചേരുന്ന പരിപാടികളൊന്നും അനുവദിക്കില്ലെന്നും സർക്കാർ തീരുമാനമെടുത്തു.