ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നാളെ നടപ്പിലാക്കും. നിര്‍ഭയ കേസിലെ പ്രതികളായ പവന്‍ ഗുപ്ത, മുകേഷ് സിങ്, വിനയ് കുമാര്‍ ശര്‍മ്മ, അക്ഷയ് കുമാര്‍ എന്നിവരുടെ വധശിക്ഷയാണ് നാളെ പുലര്‍ച്ചെ 5:30ന് നടപ്പിലാക്കണമെന്ന് പട്യാല ഹൗസ് കോടതിയുടെ മരണവാറന്റ്.
കൃത്യം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് കാണിച്ച് പവന്‍ ഗുപ്ത തിരുത്തല്‍ ഹരജി നല്‍കിയിരുന്നത്. ഹരജി ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് തള്ളി.കേസിലെ രണ്ട് പ്രതികളുടെ രണ്ടാമത്തെ ദയാഹരജി രാഷ്ട്രപതി പരിഗണിച്ചില്ല.
പ്രതികള്‍ക്ക് ഈ പകല്‍ മാത്രമേ ബാക്കിയുള്ളൂ. അതിനിടെ വധശിക്ഷ നടപ്പിലാക്കാനുള്ള ഒരുക്കങ്ങളെല്ലാം തീഹാര്‍ ജയിലില്‍ പൂര്‍ത്തിയായതായി റിപ്പോര്‍ട്ട് പുറത്തുവന്നു. നാല് പേര്‍ക്കും പ്രത്യേക തൂക്കുതട്ടാണ് തയ്യാറാക്കിയിട്ടുള്ളത്.
പ്രതികളെ തൂക്കിലേറ്റുന്നതിന് മുന്നോടിയായി ആരാച്ചാര്‍ പവന്‍ ജല്ലാള്‍ ഡമ്മികളെ തൂക്കി. പ്രതികളുടെ സുരക്ഷ വര്‍ധിപ്പിച്ചു. വൈദ്യപരിശോധനയും കൗണ്‍സിലിങും തുടരുകയാണ്. നിയമ സാധ്യതകളെല്ലാം അവസാനിച്ചതിനാല്‍ വിവിധ കോടതികളില്‍ ഹരജികള്‍ നല്‍കി അവസാനശ്രമത്തിലാണ് പ്രതികള്‍.