ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 174 ആയി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 49 പേര്‍ക്കാണ് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. നിരവധി പേരാണ് വിവിധ ആശുപത്രികളായി നിരീക്ഷണത്തില്‍ കഴിയുന്നത്.
അതേസമയം മഹാരാഷ്ട്രയിലെ സ്ഥിതി അതീവ ഗുരുതരമല്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രതികരിച്ചെങ്കിലും സംസ്ഥാനത്ത് വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിച്ചുക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ മഹാരാഷ്ട്രയില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണ്ണമായും റദ്ദാക്കിയിരിക്കുകയാണ്. മുന്‍കരുതലുകളുടെ ഭാഗമായി മുംബൈയിലെ ഡബ്ബാവാലകള്‍ മാര്‍ച്ച് 31 വരെ അടച്ചു.
രാജ്യത്തെ പതിനെട്ട് സംസ്ഥാനങ്ങളിലാണ് ഇപ്പോള്‍ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. വൈറസ് പടരുന്ന സാഹചര്യത്തില്‍ മാര്‍ച്ച് 31 വരെ എല്ലാ പരീക്ഷകളും മൂല്യ നിര്‍ണ്ണയ ക്യാമ്പുകളും മാറ്റിവെക്കണമെന്ന് യുജിസി സര്‍വകലാശാലകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഐസിഎസ്ഇയും സിബിഎസ്സിയും പൊതു പരീക്ഷകള്‍ പരീക്ഷകള്‍ മാറ്റി വെച്ചിരിക്കുകയാണ്. മുന്‍കരുതലുകളുടെ ഭാഗമായി ചെന്നൈ വിമാനത്താവളത്തില്‍ നിന്നുള്ള 84 രാജ്യാന്തര, ആഭ്യന്തര വിമാന സര്‍വീസുകള്‍ റദ്ദ് ചെയ്തിരിക്കുകയാണ്.
Discussion about this post