ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതിനാല്‍ 168 ട്രെയിനുകള്‍ റദ്ദാക്കിയിരിക്കുകയാണ് റെയില്‍വേ. മാര്‍ച്ച് 20 മുതല്‍ 31 വരെയുള്ള കാലയവളില്‍ സര്‍വീസ് നടത്താനിരുന്ന 168 ട്രെയിനുകളാണ് ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്.
അതേസമയം രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 169 ആയി. ഇതുവരെ പതിനെട്ട് സംസ്ഥാനങ്ങളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ച 169 പേരില്‍ 25 പേര് വിദേശികളാണ്. ഹരിയാനയിലാണ് ഏറ്റവും കൂടുതല്‍ വിദേശികള്‍ക്ക് രോഗം സ്ഥിരീകരിച്ചിക്കുന്നത്. 14 വിദേശികള്‍ക്കാണ് ഇവിടെ രോഗം സ്ഥിരികരിച്ചത്.
മഹാരാഷ്ട്രയില്‍ മൂന്ന് വിദേശികള്‍ അടക്കം 45 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കേരളത്തില്‍ ഇതുവരെ 24 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കാല്‍ലക്ഷത്തിലധികം ആളുകളാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
Indian Railways has cancelled 168 trains due to low occupancy in view of COVID19, from 20th March to 31st March. #Coronavirus pic.twitter.com/PHaQxCj2Wy
— ANI (@ANI) March 19, 2020
Discussion about this post