ന്യൂഡല്‍ഹി: ഇന്ത്യയില്‍ വൈറസ് ബാധിതരുടെ എണ്ണം 169 ആയി. ആന്ധ്ര പ്രദേശില്‍ ഒരാള്‍ക്കും രാജസ്ഥാനില്‍ മൂന്ന് പേര്‍ക്കും തെലങ്കാനയില്‍ ഏഴ് പേര്‍ക്കുമാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്തോനേഷ്യന്‍ പൗരന്മാര്ക്കാണ് തെലങ്കാനയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ വിമാനം ഇറങ്ങിയ ഇവര്‍ ട്രെയിനിലും ബസിലും യാത്ര ചെയ്താണ് തെലങ്കാനയിലെ കരിം നഗറില്‍ എത്തിയത്.
അതേസമയം, കൊവിഡ് 19 വൈറസ് ബാധ സംശയിക്കുന്നയാള്‍ ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ആത്മഹത്യ ചെയ്തു. ആശുപത്രി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്.
വൈറസ് പടരുന്ന സാഹചര്യത്തില്‍ ഹരിദ്വാറില്‍ ഇന്ന് മുതല്‍ ഗംഗാ ആരതിക്ക് സന്ദര്‍ശകരെ അനുവദിക്കില്ല. ഈ മാസം 31 വരെയാണ് വിലക്ക്. ഭക്തര്‍ക്കായി ലൈവ് സ്ട്രീമിംഗ് ഏര്‍പ്പെടുത്തുമെന്നാണ് അധികൃതര്‍ അറിയിച്ചത്.
സംസ്ഥാനത്ത് ഇതുവരെ 24 പേര്‍ക്കാണ് വൈറസ് ബാധ സ്ഥികരീകരിച്ചിരിക്കുന്നത്. നിരവധി പേരാണ് ആശുപത്രിയിലും വീട്ടിലുമായി നിരീക്ഷണത്തില്‍ കഴിയുന്നത്.
Discussion about this post