തിരുവനന്തപുരം: വിവാദത്തിലായി സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിലെ ചോദ്യ പേപ്പര്‍. സിബിഎസ്ഇ പത്താം ക്ലാസ് സോഷ്യല്‍ സയന്‍സിന്റെ ചോദ്യ പേപ്പറിലെ ചോദ്യമാണ് വിവാദത്തിലായത്. ബിജെപിയുടെ സവിശേഷതകള്‍ എന്തെല്ലാം എന്ന ചോദ്യമാണ് വിവാദത്തിലായത്.
ബിജെപിയുടെ അഞ്ച് സവിശേഷതകള്‍ എഴുതാനായിരുന്നു ആവശ്യപ്പെട്ടത്. അഞ്ച് മാര്‍ക്കിനുള്ള 31-ാം നമ്പര്‍ ചോദ്യമാണ് ബിജെപിയെക്കുറിച്ച് ചോദിച്ചത്. നിര്‍ബന്ധമായും ഉത്തരമെഴുതേണ്ട ഗണത്തിലാണ് ചോദ്യം ഉള്‍പ്പെടുത്തിയത്. ചോദ്യത്തിന് മറ്റ് ഒപ്ഷനുകള്‍ ഉണ്ടായിരുന്നില്ല.
സംഭവം വിവാദമായതോടെ വിവാദമാക്കേണ്ട കാര്യമില്ലെന്ന് പ്രതികരിച്ച് സിബിഎസ്ഇ രംഗത്ത് എത്തി. സോഷ്യല്‍ സയന്‍സില്‍ രാഷ്ട്രീയ പാര്‍ട്ടികളെക്കുറിച്ച് പഠിക്കേണ്ടത് അത്യാവശ്യമാണെന്നായിരുന്നു സിബിഎസ്ഇയുടെ വാദം. എന്നാല്‍, മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെ സംബന്ധിച്ച ചോദ്യങ്ങളൊന്നും ഉണ്ടായിരുന്നില്ല.
Discussion about this post