ന്യൂഡല്‍ഹി: ലൈംഗിക വൈകൃതക്കാരനായ രഞ്ജന്‍ ഗോഗോയിയെ പോലെ ഇത്രയും നാണംകെട്ട, അധഃപതിച്ച മറ്റൊരു ജഡ്ജിയെ തനിക്ക് അറിയില്ലെന്ന് സുപ്രീംകോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു.മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ രാജ്യസഭ പ്രവേശനത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് കട്ജു രംഗത്തെത്തിയത്.
തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മാര്‍ക്കണ്ഡേയ കട്ജുവിന്റെ വിമര്‍ശനം. എനിക്ക് നിരവധി നല്ല ജഡ്ജുമാരെയും മോശം ജഡ്ജുമാരെയും പരിചയമുണ്ട്. എന്നാല്‍ ഇത്രയും നാണംകെട്ട, അധഃപതിച്ച മറ്റൊരു ജഡ്ജിയെ എനിക്ക് ഇന്ത്യന്‍ ജുഡീഷ്യറിയില്‍ വേറെ പരിചയമില്ലെന്ന് കട്ജു വിമര്‍ശിച്ചു.
ഈ മനുഷ്യന് ചെയ്യാത്ത എന്തെങ്കിലും ഉപദ്രവമുണ്ടോ എന്ന് വേണം ചോദിക്കാന്‍. തെമ്മാടിയും ആഭാസനുമായ ഈ വ്യക്തി ഇപ്പോള്‍ പാര്‍ലമെന്റിലേക്കും പോകുന്നു, ഹരി ഓം -എന്ന് കഡ്ജു ഫേസ്ബുക്കില്‍ കുറിച്ചു. രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത വിഷയവുമായി ബന്ധപ്പെട്ട് നിരവധി പേരാണ് പ്രതികരിച്ചത്.
Discussion about this post