ബിജെപി മുന്‍ കേന്ദ്രമന്ത്രി സുരേഷ് പ്രഭുവിന് കൊവിഡ് ബാധ…? സൗദി സന്ദര്‍ശനത്തിനു പിന്നാലെ കരുതല്‍ നിരീക്ഷണത്തില്‍

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ സുരേഷ് പ്രഭു വീട്ടില്‍ കരുതല്‍ നിരീക്ഷണത്തില്‍. സൗദി സന്ദര്‍ശനത്തിന് പിന്നാലെയാണ് കൊവിഡ് 19ന്റെ പശ്ചാലത്തലത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.

14 ദിവസം കരുതല്‍ നിരീക്ഷണം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. പരിശോധനയില്‍ കൊവിഡ് രോഗം ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് നിരീക്ഷണം. അതേസമയം ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 143 ആയി ഉയര്‍ന്നിരിക്കുകയാണ്. രാജ്യത്ത് കൊല്‍ക്കത്തയില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തു.

മഹാരാഷ്ട്രയില്‍ ഒരാള്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം 42 ആയി ഉയര്‍ന്നിരിക്കുകയാണ്. പതിനാല് പേരാണ് രാജ്യത്ത് രോഗം ഭേദമായി ആശുപത്രി വിട്ടത്.

Exit mobile version