ന്യൂഡല്‍ഹി: നിയന്ത്രിക്കാനാവാതെ ലോകത്താകമാനം പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസിന്റെ ഭീതിയിലാണ് ജനങ്ങള്‍. എന്നാല്‍ ലോകമെമ്പാടും വ്യാപിക്കാന്‍ സാധ്യതയുള്ള മഹാമാരിയാണ് കൊറോണ വൈറസ് എങ്കിലും പ്രത്യേക കാലാവസ്ഥയുള്ള സ്ഥലങ്ങളില്‍ മാത്രമേ ഇത് വ്യാപകമായി പരക്കാനിടയുള്ളൂവെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.
യുഎസിലെ മെറിലാന്‍ഡ് സര്‍വ്വകലാശാലയിലെ സ്കൂള്‍ ഓഫ് മെഡിസിന്റെ ഭാഗമായുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോജി (ഐഎച്ച്വി), ഗ്ലോബല്‍ വൈറസ് നെറ്റ്വര്ക് എന്നിവയിലെ ശാസ്ത്രജ്ഞരുടേതാണ് ഈ കണ്ടുപിടിത്തം. പ്രത്യേക കാലാവസ്ഥയുള്ള സ്ഥലങ്ങളില്‍ മാത്രമേ ഇത് വ്യാപിക്കാന്‍ സാധ്യതയുള്ളൂവെന്ന് ഇവര്‍ പറഞ്ഞു.
ഭൂമധ്യരേഖയ്ക്കു മുകളില്‍ 30മുതല്‍ 50വരെ ഡിഗ്രിയിലുള്ള അക്ഷാംശപ്രദേശങ്ങളില്‍, അന്തരീക്ഷോഷ്മാവ് അഞ്ചുമുതല്‍ 11വരെ ഡിഗ്രിയും ഈര്‍പ്പം 47മുതല്‍ 79വരെ ശതമാനവുമുള്ള സ്ഥലങ്ങളിലാവും കൊറോണ വ്യാപിക്കുകയെന്ന് ശാസ്ത്രജ്ഞര്‍ കൂട്ടിച്ചേര്‍ത്തു. ചൈനയിലെ വുഹാന്‍ മുതല്‍, ഇറ്റലി, സ്പെയ്ന്‍, ഫ്രാന്‍സ്, ഇറാന്, യുഎസിലെ സിയാറ്റ, വടക്കന്‍ കാലിഫോര്‍ണിയ എന്നിവയെല്ലാം ഒരേ അക്ഷാംശരേഖയില്‍ കിടക്കുന്ന, സമാന കാലാവസ്ഥയുള്ള പ്രദേശങ്ങളാണ്.
‘താപനില കൂടിയ ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്കു പടരാന്‍ രോഗാണുക്കള്‍ക്കു പ്രയാസമുണ്ട്. ഞങ്ങള്‍ ഇതുവരെ രേഖപ്പെടുത്തിയ വിവരങ്ങളനുസരിച്ചാണ് ഇത് കണ്ടെത്തിയത്. ശരാശരി താപനില 54 ഡിഗ്രി ഫാരന്‍ ഹീറ്റിലും (12 ഡിഗ്രി സെല്‍ഷ്യസ്) കൂടുതലുള്ള പ്രദേശങ്ങളില്‍ രോഗാണു വ്യാപനസാധ്യത കുറവാണെന്നാണു മനസ്സിലാക്കേണ്ടത്’- പഠനത്തിനു നേതൃത്വം നല്പിയ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. മുഹമ്മദ് സജാദദി പറയുന്നു.
സ്ഥാപിക്കാന്‍ കൂടുതല്‍ തെളിവുകളാവശ്യമുള്ള സിദ്ധാന്തം മാത്രമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈര്‍പ്പം 20മുതല്‍ 80വരെ ശതമാനവും താപനില 39 ഫാരന്‍ഹീറ്റിലും (നാലു ഡിഗ്രി) കൂടുതലുമുള്ള അന്തരീക്ഷത്തിലാണ് നോവല്‍ കോറോണ വൈറസ് പെരുകുന്നതെന്നാണ് പരീക്ഷണശാലയില്‍ മുമ്പുനടത്തിയ ഗവേഷണങ്ങളില്‍ വ്യക്തമായത്. ഇക്കാര്യവും ഗവേഷകര്‍ പരിഗണിച്ചിട്ടുണ്ട്.
ഈ നിഗമനമനുസരിച്ച് വേനലടുക്കുംതോറും രോഗം കൂടുതല്‍ വടക്കന്‍ പ്രദേശങ്ങളിലേക്കു നീങ്ങാനാണു സാധ്യത. മുന്‍വര്‍ഷങ്ങളിലെ കാലാവസ്ഥാ വിവരങ്ങളുപയോഗിച്ചാണ് സംഘം നിഗനമത്തിലെത്തിയത്. സമീപഭാവിയില്‍ രോഗവ്യാപനത്തിനു കാര്യമായ സാധ്യതയുള്ള പ്രദേശങ്ങളെ കാലാവസ്ഥാ മോഡലങ്ങിലൂടെ പ്രവചിക്കാന്‍ കഴിയുെമന്നതാണ് ഈ ഗവേഷണത്തിന്റെ ഫലമെന്ന് ഐഎച്ച്വിയുടെ സഹസ്ഥാപകനും ഡയറക്ടറുമായ ഡോ. റോബര്‍ട്ട സി ഗാലോ പറയുന്നു.
Discussion about this post