ചെന്നൈ: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം അടച്ചു. ഇതേതുടര്‍ന്ന് റിസോര്‍ട്ടുകളില്‍ കഴിയുന്ന ടൂറിസ്റ്റുകളോട് 24 മണിക്കൂറിനകം സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ് അധികൃതര്‍.
നീലഗിരിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളും മാമല്ലപുരവുമെല്ലാം വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി അടച്ചതായി അധികൃതര്‍ വ്യക്തമാക്കി. ഊട്ടിയില്‍ കഴിയുന്ന സഞ്ചാരികളോട് 24 മണിക്കൂറിനകം നാട്ടിലേക്ക് മടങ്ങാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഊട്ടിയിലെ ഹോട്ടലുകളിലും റിസോര്‍ട്ടിലും കഴിയുന്ന ടൂറിസ്റ്റുകളോടാണ് 24 മണിക്കൂറിനകം സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ ഭരണകൂടം നിര്‍ദേശം നല്‍കിയിരിക്കുന്നത്.
രാജ്യത്ത് ഇതുവരെ 137 പേര്‍ക്കാണ് വൈറസ് ബാധ മരിച്ചത്. മൂന്ന് പേരാണ് വൈറസ് ബാധമൂലം ഇതുവരെ മരിച്ചത്. വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ പരിശോധനകള്‍ കര്‍ശനമാക്കിയിരിക്കുകയാണ് അധികൃതര്‍.
Discussion about this post