ന്യൂഡല്‍ഹി: നിര്‍ഭയ ബലാത്സംഗക്കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തിഹാര്‍ ജയിലില്‍ തുടങ്ങി. ആരാച്ചാര്‍ പവന്‍കുമാര്‍ തിഹാര്‍ ജയിലിലെത്തി. നാളെ വധശിക്ഷയുടെ ഡമ്മി പരീക്ഷണം നടത്തും. വെള്ളിയാഴ്ച രാവിലെയാണ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത്.
അതിനിടെ വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍ഭയ കേസിലെ പ്രതി മുകേഷ് സിങ് വിചാരണ കോടതിയായ ഡല്‍ഹി പാട്യാല ഹൗസ് കോടതിയിലും അഡീഷനല്‍ സെഷന്‍സ് കോടതിയിലും സമര്‍പ്പിച്ച ഹര്‍ജികള്‍ കോടതി തള്ളി. കുറ്റകൃത്യം നടക്കുമ്പോള്‍ താന്‍ സ്ഥലത്തില്ലായിരുന്നുവെന്ന് അവകാശപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്.
രാജസ്ഥാനില്‍ നിന്ന് മറ്റൊരു കേസില്‍ അറസ്റ്റുചെയ്ത മുകേഷ് സിങ്ങിനെ 2012 ഡിസംബര്‍ 17-നാണ് ഡല്‍ഹിയില്‍ എത്തിച്ചതെന്നും, നിര്‍ഭയ കേസിന് ആസ്പദമായ കുറ്റകൃത്യം നടന്ന ഡിസംബര്‍ 16 ന് ഡല്‍ഹിയില്‍ ഉണ്ടായിരുന്നില്ലെന്നുമാണ് ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.
മാര്‍ച്ച് 20 ന് രാവിലെ 5.30 ന് നിര്‍ഭയ കേസിലെ നാലു പ്രതികളെയും തൂക്കിലേറ്റണമെന്നാണ് മരണ വാറണ്ട്. മുകേഷ് സിങ് (32), പവന്‍ ഗുപ്ത (25), വിനയ് ശര്‍മ (26) അക്ഷയ് കുമാര്‍ സിങ് എന്നിവരാണ് വധശിക്ഷ കാത്ത് കഴിയുന്നവര്‍.അതിനിടെ വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുറ്റവാളികള്‍ കഴിഞ്ഞ ദിവസം അന്താരാഷ്ട്ര കോടതിയെ സമീപിച്ചിരുന്നു.
Discussion about this post