ന്യൂഡല്‍ഹി: കൊവിഡ് 19 വൈറസ് ഭീതിയെ തുടര്‍ന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന് സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചു. തിരുവനന്തപുരം ശ്രീചിത്രയിലെ ഡോക്ടര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മന്ത്രി സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചത്. കഴിഞ്ഞ ദിവസം മന്ത്രി ആശുപത്രിയിലെ അവലോകന യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹം സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചത്.
അതേ സമയം മന്ത്രിക്ക് രോഗലക്ഷണങ്ങളൊന്നുമില്ലെന്നാണ് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയത്. രോഗം സ്ഥിരീകരിച്ച ഡോക്ടറുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട മറ്റു ഡോക്ടര്‍മാര്‍ മുരളീധരന്റെ യോഗത്തില്‍ പങ്കെടുത്തതായി സംശയമുണ്ടായിരുന്നു. ഈ സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് മന്ത്രി സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചത്. ഡല്‍ഹിയിലെ ഔദ്യോഗിക വസതിയിലാണ് അദ്ദേഹം ക്വാറന്റൈനില്‍ കഴിയുന്നത്.
രാജ്യത്ത് ഇതുവരെ 125 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മൂന്ന് പേരാണ് വൈറസ് ബാധമൂലം മരിച്ചത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 40 പേര്‍ക്കാണ് ഇവിടെ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
Discussion about this post