കാൺപുർ: ട്രെയിനിലെ യാത്രയ്ക്കിടെ രണ്ട് വിദേശികൾക്ക് കൊറോണ ലക്ഷണം കണ്ടതിനെ തുടർന്ന് ട്രെയിൻ പിടിച്ചിട്ടു. ഉത്തർപ്രദേശിൽലെ കാൺപുരിലാണ് എക്സ്പ്രസ് ട്രെയിൻ 20 മിനിറ്റ് പിടിച്ചിട്ടത്. തിങ്കളാഴ്ച ന്യൂഡൽഹിയിൽ നിന്ന് ദിബ്രുഗഢിലേക്ക് യാത്രതിരിച്ച ട്രെയിൻ കാൺപുർ സെൻട്രൽ സ്റ്റേഷനിൽ പിടിച്ചിടുകയായിരുന്നു.
യാത്രയ്ക്കിടെ ഇരുവരും ചുമയ്ക്കുകയും തുമ്മുകയും ചെയ്തതോടെ ട്രെയ്നിലെ മറ്റുയാത്രക്കാരാണ് വിദേശികൾക്ക് വൈറസ് ബാധയുണ്ടെന്ന സംശയം ഉന്നയിച്ചതെന്ന് കാൺപൂര്‍ മെഡിക്കൽ ഓഫീസർ ദേവേന്ദ്ര ശുക്ല വ്യക്തമാക്കി. അതേസമയം കാൺപുർ സ്റ്റേഷനിൽ എത്തി ഡോക്ടർമാർ നടത്തിയ പ്രാഥമിക പരിശോധനയിൽ ഇരുവർക്കും കൊറോണ വൈറസ് ബാധയില്ലെന്നും സാധാരണ ചുമ മാത്രമാണിതെന്നും കണ്ടെത്തി.
Discussion about this post