ബംഗളൂരു: കര്‍ണാടകയിലെ കലബുറഗിയില്‍ കൊവിഡ് 19 വൈറസ് ബാധമൂലം മരിച്ച വ്യക്തിയെ ചികിത്സിച്ച ഡോക്ടര്‍ക്കും രോഗം സ്ഥിരീകരിച്ചു. മരിച്ച മുഹമ്മദ് ഹുസൈന് നിന്ന് നേരിട്ട് രോഗം ബാധിച്ച രണ്ടാമത്തെയാളാണ് ഇയാള്‍. നേരത്തെ മുഹമ്മദ് ഹുസൈന് സിദ്ദിഖിയുടെ മകള്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.
മരിച്ച മുഹമ്മദ് ഹുസൈനിനെ വീട്ടിലെത്തി പരിശോധിച്ച 63 കാരനായ ഡോക്ടര്‍ക്കാണ് ഇപ്പോള്‍ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധമൂലം മരിച്ച ആദ്യ വ്യക്തിയാണ് മുഹമ്മദ് ഹുസൈന് സിദ്ദിഖി. നിലവില്‍ പതിനൊന്ന് പേര്‍ക്കാണ് കര്‍ണാടകയില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
രാജ്യത്ത് ഇതുവരെ 125 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയില്‍ മാത്രം നാല്പത് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതുവരെ മൂന്ന് പേരാണ് രാജ്യത്ത് വൈറസ് ബാധമൂലം മരിച്ചത്.
Discussion about this post