ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം വീണ്ടും വര്‍ധിച്ചു. കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 108 ആയി. കൂടുതല്‍ പേരില്‍ കൊറോണ സ്ഥിരീകരിച്ചതോടെ കനത്ത ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മഹാരാഷ്ട്രയിലെ ഔറഗാബാദില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചതോടെ, മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 32 ആയി. 59 വയസുകാരിക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്.
ലോകത്ത് ആകെ ഒന്നരലക്ഷം ആളുകളില്‍ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 5760 പേരാണ് മരണപ്പെട്ടത്. ഏറ്റവും കൂടുതല്‍ പേര് മരണപ്പെട്ടത് ചൈനയിലാണ്. 3,189 പേരാണ് ചൈനയില്‍ മരണപ്പെട്ടത്. 80,824 പേരിലാണ് ചൈനയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 65,541 പേര്‍ക്ക് രോഗം ഭേദമായി.
ചൈന കഴിഞ്ഞാല്‍ ഇറ്റലിയിലാണ് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. 1441 പേരാണ് ഇവിടെ മരിച്ചത്. സ്പെയിനില്‍ 183 പേരുമാണ് മരിച്ചത്. ഇന്ത്യയില്‍ രണ്ട് പേരും മരണപ്പെട്ടു.
Discussion about this post